03:48am 07 November 2026
NEWS
രക്തത്തിലെ പ്രോട്ടീൻ നിർണ്ണയ ടെസ്റ്റിങ്ങ് കിറ്റ് സാങ്കേതികവിദ്യ എം.ബി.എൽ അഗാപ്പെക്ക് കൈമാറും
28/02/2025  04:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രക്തത്തിലെ പ്രോട്ടീൻ നിർണ്ണയ ടെസ്റ്റിങ്ങ് കിറ്റ് സാങ്കേതികവിദ്യ എം.ബി.എൽ അഗാപ്പെക്ക് കൈമാറും
HIGHLIGHTS

രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിങ്ങ്  കിറ്റ് (ലാറ്റക്സ് റീജന്റ് ) നിർമ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള  ലൈസൻസ് കരാറിൽ അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാൻ ആസ്ഥാനമായുള്ള മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എം.ബി.എൽ) ഒപ്പുവെച്ചു .അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, എംബിഎൽ സിഇഒ- ഹിരോക്കി ഇറ്റോ എന്നിവർ നേതൃത്വം നൽകി.

കൊച്ചി - ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയിൽ   സുപ്രധാന ചുവടുവയ്പ്പായി രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിങ്ങ്  കിറ്റ് (ലാറ്റക്സ് റീജന്റ് ) നിർമ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള  ലൈസൻസ് കരാറിൽ അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാൻ ആസ്ഥാനമായുള്ള മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എം.ബി.എൽ) ഒപ്പുവെച്ചു. 

ഇന്നുവരെ പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിനാൽ ഇന്ത്യയിൽ ഇതിൻ്റെ ഉൽ‌പാദനം ഒരു സുപ്രധാന നാഴികക്കല്ലാണ്.  രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം ഇത് സാധ്യമാക്കും.

റീജന്റ് നിർമ്മാണത്തിൽ ആഗോള നിലവാരം നിലനിർത്തി, തടസ്സമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതാണ്  
ഈ സഹകരണം. രോഗനിർണയ കൃത്യത ഗണ്യമായി വർദ്ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാർ സഹായിക്കും.  

പ്രത്യേക പ്രോട്ടീൻ പരിശോധനയിലൂടെ വൃക്കരോഗങ്ങൾ, സെപ്സിസ്, വന്ധ്യത, പ്രമേഹം തുടങ്ങിയ മനുഷ്യശരീരത്തിലെ പല രോഗങ്ങളോ വൈകല്യങ്ങളോ നേരത്തേ കണ്ടെത്താൻ കഴിയും.

ഡയഗ്നോസ്റ്റിക് റിയാജന്റുകളുടെയും ഉപകരണങ്ങളുടെയും  പ്രമുഖ ഇന്ത്യൻ നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്, 90 രാജ്യങ്ങളിലായി 70,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്. എം‌ബി‌എല്ലിന്റെ സാങ്കേതിക വൈദഗ്ധ്യവും ഡയഗ്നോസ്റ്റിക്സിലെ നൂതനാശയങ്ങളും പ്രയോജനപ്പെടുത്തി, പ്രോട്ടീൻ ടെസ്റ്റിങ്ങ്  മേഖലയിൽ പൊതുവായും, ആഫ്രിക്ക അടക്കം പുതിയ വിപണികളിൽ വലിയ  സാന്നിധ്യവുമാവാനുമാണ് അഗാപ്പെ ലക്ഷ്യമിടുന്നത്.

അത്യാധുനിക ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയ്ക്ക് പേരുകേട്ട എം‌.ബി‌.എല്ലുമായുള്ള സഹകരണം വഴി  ഉയർന്ന നിലവാരമുള്ള റിയാജന്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ആരോഗ്യ സംരക്ഷണ സേവന ദാതാക്കൾക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.

ജപ്പാന്റെ ആദ്യത്തെ ആന്റിബോഡി നിർമ്മാണ കമ്പനിയായ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി ലിമിറ്റഡ് 1969-ൽ സ്ഥാപിതമായതുമുതൽ ഡയഗ്നോസ്റ്റിക് മേഖലയിൽ അതിപ്രശ്സ്തരാണ്. ഓട്ടോഇമ്മ്യൂൺ രോഗ നിർണ്ണയത്തിനായി കമ്പനി നൂതന പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്, ക്ലിനിക്കൽ കെമിസ്ട്രി, ഇമ്മ്യൂണോളജി, ഹെമറ്റോളജി, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, പോയിന്റ്-ഓഫ്-കെയർ ടെസ്റ്റിംഗ് (POCT) എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഡയഗ്നോസ്റ്റിക് മേഖലയിൽ രാജ്യത്തെ മുൻനിര കമ്പനിയാണ്. 

അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ടെക്നിക്കൽ ആർ & ഡി ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ;  ചീഫ് ടെക്നിക്കൽ ഓഫീസർ ബാസ്ക്കർ മല്ലടി; ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിമൽ ബി.കെ; എംബിഎൽ സിഇഒ ഹിരോക്കി ഇറ്റോ; കോർപ്പറേറ്റ് ഓഫീസർ
യുത ഇറ്റോ;  എംബിഎൽ ജിഎം ഓവർസീസ് സെയിൽസ്  കട്സുയുകി തകാസെ; അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ഡയറക്ടർ
മീന തോമസ്, സിഒഒ-പോൾ എബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img